കൊല്ലം ഇ കാസിം സ്മാരക ഹാൾ എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു

കൊല്ലം സിഐടിയു ഭവനിലെ ഇ കാസിം സ്മാരക ഹാൾ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ഇ.കാസിമിന്റെ ചിത്രവും എളമരം കരീം അനാശ്ചാദനം ചെയ്തു.

വിറ്റു പോകുന്ന പെൺമക്കൾക്ക്  വേണ്ടി  തൊഴിലാളികളുടെ  മക്കൾ, കനൽവഴികളിലൂടെ എന്ന സ്വാഗത നൃത്തം അവതരിപ്പിച്ചു.മാടുകളെ വിൽക്കുന്നതു പോലെ പെൺമക്കളെ വിൽക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു നൃത്താവീഷ്കാരം.

തൊഴിലാളികളെ ദ്രോഹിക്കുന്ന മോദി സർക്കാരിനെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും എളമരം കരീം അഭ്യർത്ഥിച്ചു. ഉന്നത വിദ്യാഭ്യാസത്തിനു പോകുന്ന തൊഴിലാളികളുടെ മക്കൾക്ക് പരിശീലനം നൽകാൻ തീരുമാനിച്ച സി.ഐ.ടി.യു കൊല്ലം ജില്ലാ കമ്മിറ്റിയെ    എളമരംകരീം  അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here