രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും രണ്ടര ലക്ഷത്തിനുമുകളിൽ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്..

ഇന്നലെ 2,58,089 പേർക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 385 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 16,56,341 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ ഉള്ളത്. 1,51,740 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.

ഓമൈക്രോൺ കേസുകളും രാജ്യത്ത് കുത്തനെ ഉയരുകയാണ്. 8,209 ഓമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 70%  പൗരന്മാരും കോവിഡിന്റെ രണ്ട് ഡോസ് സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ അറിയിച്ചു.

93% പൗരന്മാർ ഒരു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.. നിലവിൽ രാജ്യത്ത് 156 കോടിയിലേറെ വാക്‌സിൻ ഡോസുകൾ ആണ് വിതരണം ചെയ്തിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News