ഉത്തരാഖണ്ഡിൽ ട്വിസ്റ്റ്; ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മന്ത്രി വീണ്ടും കോൺഗ്രസിലേക്ക്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡിൽ ട്വിസ്റ്റ്. ബിജെപിയിൽ നിന്ന് പുറത്താക്കിയ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് വീണ്ടും കോൺഗ്രസിലേക്ക്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും, കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്നും ഹരക് സിങ് പ്രതികരിച്ചു. ഇതോടെ യുപിക്ക് പിന്നാലെ ഉത്തരാഖണ്ഡിലും ബിജെപി പ്രതിസന്ധിയിലായി.

നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് സംസ്ഥാനത്ത് പുതിയ വഴിത്തിരിവുണ്ടായത്. ബിജെപിയുടെ വനംമന്ത്രിയും കോട്‌ദ്വാറിൽ നിന്നുള്ള എംഎൽഎയുമാണ് ഹരക് സിങ്.
ഹരക്‌ സിങ്ങിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയായിരുന്നു മുൻകൈ എടുത്തത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഹരക് സിങ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയത്. എന്തായാലും പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വീണ്ടും കോൺഗ്രസിലേക്ക് ചേക്കേറുകയാണ് ഹരക് സിങ്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും, കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ചുകാലമായി ബിജെപി നേതൃത്വത്തിനെതിരെ ഇടഞ്ഞുനിന്ന റാവത്ത് തന്‍റെ നീരസം പരസ്യമായി പ്രകടിപ്പിച്ച നേതാവ് കൂടിയാണ്. ശനിയാഴ്‌ച ഡെറാഡൂണിൽ വച്ച് നടന്ന സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പാർട്ടി യോഗത്തിൽ നിന്ന് റാവത്ത് വിട്ടുനിന്നിരുന്നു. യുപിയിൽ ബിജെപി വലിയ പ്രതിസന്ധി നേരിടുന്നതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിലും പ്രതിസന്ധി ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News