
കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കെ റെയില്‍ വിശദീകരണ യോഗത്തില്‍ മന്ത്രി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ നേട്ടത്തോടൊപ്പം സാമ്പത്തിക രംഗത്തും വികസനം ആവശ്യമാണ്. അതിന് ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിക്കണം. കേരളത്തില്‍ എകദേശം ഒന്നരക്കോടിയിലധികം വാഹനങ്ങളുണ്ട്.
ഇത് റോഡ് ഗതാഗതത്തെപ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബദല്‍ യാത്ര സംവിധാനമാണ് കെ. റെയിലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
വികസന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുകയല്ല ഗവണ്‍മെന്റിന്റെ നയം. ആശങ്കകളെ പരമാധി പരിഹരിച്ച് മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here