മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നുവെന്ന് ദൗത്യസേന

മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നതായി കൊവിഡ്‌ ദൗത്യസേന. തുടർച്ചയായി കൊവിഡ് കേസുകൾ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ കൊവിഡ്‌ വ്യാപനത്തിന്റെ മൂർധന്യാവസ്ഥ കഴിഞ്ഞതായി വിദഗ്‌ധ സംഘത്തിന്റെ വിലയിരുത്തൽ. ഇതേ നില തുടർന്നാൽ കൊവിഡ്‌ വ്യാപനം നിയന്ത്രണത്തിലായതായി ഉറപ്പിക്കാൻ കഴിയുമെന്നാണ് ബി.എം.സി. നിഗമനം.

കഴിഞ്ഞ വർഷം ജൂലൈ 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസുകളും നഗരത്തിൽ രേഖപ്പെടുത്തിയിരുന്നു. മുംബൈയിൽ ബുധനാഴ്ച 16,420 പുതിയ കൊവിഡ് കേസുകളും വ്യാഴാഴ്ച 13,702 കേസുകളും വെള്ളിയാഴ്ച 11,317 കേസുകളും കഴിഞ്ഞ ദിവസം 7895 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

മുംബൈയിൽ കൊവിഡ്‌ വ്യാപനം ഉടനെ കുറയുമെന്നും സംസ്ഥാന കൊവിഡ്‌ ദൗത്യസേന പറഞ്ഞു. നഗരത്തിൽ കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ്‌ കേസുകൾ പതിനായിരത്തിൽ താഴെയാണെന്നും മൂന്ന്‌, നാല്‌ ദിവസംകൂടി ഇതേ നില തുടർന്നാൽ കൊവിഡ്‌ വ്യാപനം നിയന്ത്രണത്തിലായതായി ഉറപ്പിക്കാൻ കഴിയുമെന്നാണ് ബി.എം.സി. നിഗമനം.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലും കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നതിനേക്കാൾ പതിന്മടങ് രോഗബാധിതരാണ് സംസ്ഥാനത്തുള്ളതെന്നും പലരും ടെസ്റ്റ് ചെയ്യാതെ വീടുകളിൽ തന്നെ ചികിത്സ തേടുന്ന പ്രവണത കാണാനാകുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News