പാലിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ; എന്നാൽ സൂക്ഷിച്ചോ അപകടം അരികെ

നിങ്ങളുടെ ശരീരം എന്നു പറയുന്നത് നിങ്ങളുടെ ഭക്ഷണം അനുസരിച്ചിരിക്കും. എത്രത്തോളം പോഷകസമ്പുഷ്ടമായ ആഹാരം നിങ്ങള്‍ ദിനവും കൃത്യമായ രീതിയില്‍ നിങ്ങള്‍ കഴിക്കുന്നുവോ അത്രത്തോളം ശരീരഭംഗിയും ആരോഗ്യവും നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരാള്‍ അവരുടെ ദൈനംദിന ഭക്ഷണത്തെക്കുറിച്ചും കലോറിയെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നവരായിരിക്കാം.

പക്ഷെ ചില സമയങ്ങളില്‍ നിങ്ങള്‍ നല്ലതെന്നു കരുതുന്ന ഭക്ഷണങ്ങളും നിങ്ങള്‍ക്ക് എതിരായി മാറിയേക്കാം. ഇത്തരം ഭക്ഷണങ്ങള്‍ ഒന്നിച്ചു കഴിക്കുന്നത് ശരീരത്തിന് ചിലപ്പോള്‍ അസ്വസ്ഥതകള്‍ നല്‍കിയേക്കാം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ എന്ത് കഴിക്കണം, എന്ത് ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച്‌ പലരും അറിവുനല്‍കുമെങ്കിലും, ഈ ചേരുവകള്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. പോഷകകരമായ ഭക്ഷണമായ പാലിനെക്കുറിച്ച്‌ നമുക്കേവര്‍ക്കും അറിയാം.

മാത്രമല്ല പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു കഴിക്കരുത് എന്നാണ് ആയുര്‍വേദം പറയുന്നത്. അതേസമയം പാലും പഴങ്ങളും വെവ്വേറെ കഴിക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. പോഷകാഹാര വിദഗ്ധര്‍ പറയുന്നതനുസരിച്ച്‌ പാല്‍, മറ്റ് പ്രോട്ടീന്‍ സ്രോതസ്സുകളുമായി ചേര്‍ക്കരുത് എന്നാണ്.കാരണം ഇത് ചില ആളുകളില്‍ ഭാരവും ദഹന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News