പെരിങ്ങമല, വിതുര ഊരുകളിലെ പെണ്‍കുട്ടികളുടെ മരണം; അന്വേഷണം ഉര്‍ജിതമാക്കി

തിരുവനന്തപുരം പെരിങ്ങമല, വിതുര ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ഉര്‍ജിത അന്വേഷണം.റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് ആദിവാസി ഊരുകളില്‍ എത്തി രക്ഷിതാക്കളെ കണ്ടു.സെപ്റ്റംബര്‍ മാസത്തിനു ശേഷം 3 ആത്മഹത്യകള്‍ നടന്നൂവെന്ന് റൂറല്‍ എസ്.പി.

ക്രിമിനല്‍ വകുപ്പ് ചുമത്തി എല്ലാ കേസുകളിലും നടപടിയെടുത്തൂവെന്നും റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു. ഊര് മൂപ്പന്‍, ട്രൈബല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സെപ്റ്റംബര്‍ മാസത്തിനു ശേഷം 3 ആത്മഹത്യകള്‍ നടന്നുവെന്ന് റൂറല്‍ എസ്.പി. പറഞ്ഞു.

ഊരുകള്‍ക്ക് പുറത്ത് നിന്ന് കുറച്ചാളുകള്‍ എത്തി ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് വിവരം.സംഘടിത നീക്കം നടക്കുന്നോ എന്നും പരിശോധിക്കുന്നുണ്ടെന്നും എക്‌സൈസ് വകുപ്പ് പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News