
ഉത്തരാഖണ്ഡ് മഹിളാ കോൺഗ്രസ് അധ്യക്ഷ സരിത ആര്യയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സരിത ആര്യ ബിജെപിയിൽ ചേരാനിരിക്കെയാണ് ഇത്തരമൊരു നടപടി. നൈനിറ്റാൾ സീറ്റ് നൽകാത്തതിൽ പാർട്ടിയുമായി സരിത ഇടഞ്ഞിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പാർട്ടിവിടൽ പ്രഖ്യാപനങ്ങളും ഒപ്പം പുറത്താക്കലും പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്ന് പുറത്താക്കിയ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് വീണ്ടും കോൺഗ്രസിലേക്ക് വന്നിരുന്നു. ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും, കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്നും ഹരക് സിങ് പ്രതികരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here