കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുയോഗങ്ങൾ അനുവദിക്കില്ല.
പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കും. ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. വാഹന പരിശോധനയ്ക്ക് മോട്ടർ വാഹനവകുപ്പിന് നിർദേശം നൽകി. ബീച്ചുകളിൽ തിരക്ക് കൂടിയാൽ സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്നും കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിലും കർശന നിയന്ത്രണം ഏര്‍പ്പെടുത്തി. സാമൂഹിക, സാംസ്‌കാരിക, സാമുദായിക, പൊതു പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവെയ്ക്കാൻ കളക്ടർ നിർദേശം നൽകി. വിവാഹം, മരണാനന്തര ചടങ്ങുകൾ കൊവിഡ് ചട്ടങ്ങൾ പ്രകാരം മാത്രമേ നടത്താവൂ. സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലുൾപ്പെടെ യോഗങ്ങൾ ഓൺലൈനായി നടത്തണമെന്നും നിർദേശമുണ്ട്.
ഷോപ്പിംഗ് മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിൽ ഒരാളെന്ന നിലയിൽ പ്രവേശനം ക്രമീകരിയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേയ്ക്ക് അടച്ചിടാനും കളക്ടർ നിർദേശം നൽകി.
നിലവിലെ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. രോഗികളോ സമ്പർക്കമുള്ളവരോ ക്വാറന്റൈനിൽ അലംഭാവം കാണിക്കരുതെന്നും ജില്ലയിൽ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.