വഴി യാത്രക്കാർക്ക് ഭീഷണിയായി സൈൻ ബോർഡ്; മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റിന് താഴെ പരാതി; മണിക്കൂറുകൾക്കം പരിഹാരം

അപകട ഭീഷണി ഉയര്‍ത്തിയ സൈന്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി പ്രദേശവാസി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന് താഴെ പരാതി നൽകി. മണിക്കൂറുകള്‍ കൊണ്ട് പഴയ സൈൻ ബോർഡ് മാറ്റി പുതിയത് സ്ഥാപിച്ചു. നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പല്‍ കവലയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വേഗത്തിലുള്ള ഇടപെടൽ.

നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പല്‍ കവലയില്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയില്‍ വീഴുമെന്ന അവസ്ഥയിലായിരുന്നു. പ്രദേശവാസിയായ നിഖില്‍ കെ.എസ് എന്ന യുവാവാണ് മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന് താഴെ പരാതി പറഞ്ഞത്. കഴിഞ്ഞ കുറെ ദിവസമായി ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തില്‍ ബന്ധപ്പെട്ടെന്നും ഫോണ്‍ വഴി വിളിച്ചു പറഞ്ഞിട്ടും മെയില്‍ അയച്ചിട്ടും ഒരു നടപടി എടുത്തില്ലെന്നും നിഖില്‍ പരാതിയില്‍ പറഞ്ഞിരുന്നു.

ഫെയ്‌സ്‌ബു‌ക്കില്‍ പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടനടി നടപടി എടുക്കാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 24 മണിക്കൂറിനകം ഉദ്യോഗസ്ഥര്‍ അപടകവാസ്ഥയില്‍ ഉണ്ടായിരുന്ന സൈന്‍ബോര്‍ഡ് എടുത്ത് മാറ്റുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News