കവി ഓമല്ലൂര്‍ രാജരാജ വര്‍മ്മ അന്തരിച്ചു

കവിയും എഴുത്തുകാരനും കെഎസ്ആര്‍ടിസി റിട്ടയേഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഓമല്ലൂര്‍ രാജരാജ വര്‍മ്മ (90) അന്തരിച്ചു. ഓമല്ലൂര്‍ മുള്ളനിക്കാട്ട് മടിപ്പറമ്പില്‍ കുടുംബാംഗമാണ്.രണഭേരി (കവിതാ സമാഹാരം), ചുഴികള്‍ (നോവല്‍), ദൈവത്തിന്റെ സ്വന്തം നാട് (ലേഖന സമാഹാരം), കാണ്‍മാനില്ല ദൈവത്തെ (സാമൂഹ്യ വിമര്‍ശനം) തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രിമാരായ ഇ എം എസ്, ഇ കെ നായനാര്‍ എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍.

ഭാര്യ: മാവേലിക്കര ശാരദാമന്ദിരത്തില്‍ കെ അംബികാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, ഫോര്‍ട്ട് മിഷന്‍ ഹൈസ്‌കൂള്‍, തിരുവനന്തപുരം).
മക്കള്‍: അനിത വര്‍മ്മ (പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ആകാശവാണി, കൊച്ചി), ഡോ ആര്‍ ശ്രീലതാ വര്‍മ്മ (അധ്യാപിക, മലയാളവിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല). മരുമക്കള്‍: കെ കേരളവര്‍മ്മ (കൊരട്ടി സ്വരൂപം, ഈസ്റ്റ് കൊരട്ടി), ഡോ എം കൃഷ്ണന്‍ നമ്പൂതിരി (പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here