അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം ഡ്രോൺ ആക്രമണം

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം സ്‌ഫോടനം.3 പേര്‍ കൊല്ലപ്പെട്ടു. 2 ഇന്ത്യാക്കാരും 1 പാക്കിസ്ഥാന്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.വിമാനത്താവളത്തിന്‌ സമീപം വ്യവസായ മേഖലയിൽ എഡിഎൻഒസിയുടെ എണ്ണ സംഭരണശാലയിലെ മൂന്ന്‌ ഇന്ധന ടാങ്കറുകൾക്ക്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌.

തുടർന്ന്‌ അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന മേഖലയിലേക്ക്‌ തീ പടരുകയായിരുന്നു.സംഭവത്തിന്റെ ഉത്തവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു.

ഡ്രോൺ ആക്രമണമാണെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാൽ സ്‌ഫോടനത്തിലും തീപിടുത്തത്തിലും വലിയ നാശനഷ്‌ടങ്ങളുണ്ടായിട്ടില്ലെന്ന് അബുദാബി പൊലീസ്‌ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News