സഖാവിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ മുന്നണി ബംഗാളിൽ മതേതരത്വം കാത്തു സൂക്ഷിച്ചു; ജ്യോതിബസുവിനെ അനുസ്മരിച്ച് എംഎ ബേബി

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് ജ്യോതിബസുവിനെ അനുസ്‌മരിച്ച് എംഎ ബേബി. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് 22 വർഷം തികയുകയാണ്. സഖാവിന്റെ നേതൃത്വത്തിലുള്ള ഭരണകാലത്ത് വർഗീയ ശക്തികളെ ചെറുത്ത് കൊണ്ട് ഇടതുപക്ഷ മുന്നണി ബംഗാളിൽ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ അഭിമാനകരമായ നേട്ടം കൈവരിച്ചുവെന്ന് എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. ഇത് എതിരാളികൾ പോലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് ജ്യോതിബസു ഓർമ്മയായിട്ട് 12 വർഷങ്ങൾ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായി പ്രവർത്തിച്ചതിന്റെ റെക്കോർഡ് സഖാവിന്റെ പേരിൽ ആയിരുന്നു .
1952 മുതൽ 1957 വരെ പശ്ഛിമബംഗാൾ പാർടി ഘടകത്തിന്റെ സെക്രട്ടറി ആയിപ്രവർത്തിച്ചു.

1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടഉ. സ്വാതന്ത്ര്യാനന്തരം 1952 മുതൽ 1996 വരെ 11 തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂൺ 21 ന്‌ പശ്ഛിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

തുടർച്ചയായി അഞ്ചു തവണ ഇടതുപക്ഷസർക്കാരിനെ നയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി 2000 നവംബർ ആറിനു മുഖ്യമന്ത്രിപദം വിട്ടു. സഖാവിന്റെ നേതൃത്വത്തിലുള്ള ഭരണകാലത്ത് വർഗീയ ശക്തികളെ ചെറുത്ത് കൊണ്ട് ഇടതുപക്ഷ മുന്നണി ബംഗാളിൽ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു. ഇത് എതിരാളികൾ പോലും അംഗീകരിക്കും.

കുടികിടപ്പുകാർക്ക് അവകാശരേഖനൽകുകയും കുടിയൊഴിക്കൽ തടയുകയും ചെയ്തുകൊണ്ട് ഇന്ത്യക്കുമാതൃകയായി. അധികാരവികേന്ദ്രീകരണത്തിലും പഞ്ചായത്തിരാജ് സ്ഥാപനങ്ങളെശാക്തീകരിക്കുന്നതിലുംബംഗാൾ ഇക്കാലഘട്ടത്തിൽമികച്ച മാതൃകയായി. കാർഷികോല്പാദനത്തിലും ബംഗാളിൽ വൻ കുതിപ്പുണ്ടായി.

പിന്നീട് അതിവേഗവ്യവസായവല്ക്കരണനീക്കങ്ങൾക്കിടയിലെ ശ്രദ്ധക്കുറവുകളും ചിലപിശകുകളുമാണ് സ്ഥിതിഗതികൾ സങ്കീർണമാക്കിയത്. ന്യൂമോണിയ ബാധയെ തുടർന്ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള എ.എം.ആർ.ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഖാവ് ജനുവരി 17നു വിട പറഞ്ഞു.

മുൻ നിർദ്ദേശപ്രകാരം മതപരമായചടങ്ങുകൾ ഒന്നും കൂടാതെസഖാവിന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടുകൊടുക്കുകയാണ്ചെയ്തത്. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News