രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി കേന്ദ്രം ഭരിക്കുന്ന ബി ജെ പി; കോടിയേരി ബാലകൃഷ്ണന്‍

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി കേന്ദ്രം ഭരിക്കുന്ന ബി ജെ പിയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്‍.

ബി ജെ പി യെ പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളും.കല്ല് വച്ച നുണകളാണ് ബിജെപിയും കോൺഗ്രസ്സും സി പി ഐ എമ്മിനെതിരെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എമ്മിനെ രാജ്യസ്നേഹം ഇല്ലാത്തവർ എന്ന് മുദ്ര കുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.സി പി ഐ എമ്മിനെ അക്രമകാരികളായി ചിലര്‍ പ്രചരിപ്പിക്കുന്നു.

ധീരജിൻ്റെ കൊലയാളികളെ കോൺഗ്രസ്സ് തളളിപ്പറയാത്തത് അപകട സൂചനയാണെന്നും അക്രമത്തിന് പ്രോത്സാഹനം നൽകുന്ന നിലപാടാണിതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here