വാക്സിനില്ലെങ്കില്‍ കളിക്കേണ്ടെന്ന് ഫ്രാന്‍സും, ദ്യോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും

ഓസ്ട്രേലിയയില്‍ നിന്ന് നാടുകടത്തപ്പെട്ട ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക് ദ്യോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും നഷ്ടമായേക്കും. കൊവിഡ് പ്രതിരോധ വാക്സിനെടുക്കാതെ ദ്യോക്കോയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനാവില്ലെന്ന് ഫ്രാന്‍സ് കായിക മന്ത്രാലയം അറിയിച്ചു.

ഫ്രഞ്ച് ഓപ്പണിലെ നിലവിലെ ജേതാവാണ് ദ്യോക്കോ. മെയ് 22നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ദ്യോക്കോവിച്ചിനെ കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയയില്‍ നിന്ന് നാടുകടത്തിയത്. മൂന്നു വർഷ വിലക്കുള്ളതിനാൽ 34കാരനായ ദ്യോക്കോവിച്ചിന് ഇനി ഓസ്ട്രേലിയൻ ഓപ്പണില്‍ കളിക്കാനാകുമോയെന്ന് സംശയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News