രഞ്ജിത്ത്‌ വധം: എസ്‌ഡിപിഐ ഏരിയാ പ്രസിഡന്റും അറസ്റ്റിൽ

ആലപ്പുഴയില്‍ ​ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത്‌ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. സൂത്രധാരന്മാരിൽ ഒരാളായ എസ്‌ഡിപിഐ ആലപ്പുഴ നഗരസഭാ ഏരിയാ പ്രസിഡന്റ്‌​ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസിനെയാണ്​ (39) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്​.

പ്രതിയെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം 19 ആയി.കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായ പ്രതികൾ ഒളിപ്പിച്ച ആയുധം കഴിഞ്ഞദിവസം പൊലീസ്​ കണ്ടെത്തിയിരുന്നു.

ആലപ്പുഴ ഇരവുകാട്​ ഭാഗത്തെ പറമ്പിൽനിന്നും സമീപത്തെ തോട്ടിൽനിന്നുമാണ്​ രണ്ടു​ വടിവാളുകൾ കണ്ടെത്തിയത്​. കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നേരത്തെ അറസ്റ്റിലായ മുഖ്യസൂത്രധാരനടക്കമുള്ള ആറു പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here