നിശ്ചല ദൃശ്യങ്ങൾ ഒഴിവാക്കിയ സംഭവം ; വിശദീകരണവുമായി കേന്ദ്രം

റിപ്പബ്ലിക് ദിനത്തിലെ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

നടപടിക്രമങ്ങൾ അനുസരിച്ച് നടത്തിയ വിഷയത്തിൽ സംസ്ഥാനങ്ങൾ കത്തയക്കുന്നത് തെറ്റായ കീഴ് വഴക്കം ആണെന്നും കേന്ദ്രം വിമര്‍ശിച്ചു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങള്‍ ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമായിരുന്നു.

സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയുള്ള കേരളത്തിന്‍റെ റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യം ഒഴിവാക്കിയതുൾപ്പടെയുള്ള സംഭവങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News