ആ വിഐപി ദിലീപിന്‍റെ സുഹൃത്ത് ശരത്തോ…..?

നടിയെ ആക്രമിച്ച കേസില്‍ വ‍ഴിത്തിരിവെന്ന് സൂചന. ഗൂഢാലോചനാ കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് സംശയം. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ശരത്തിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് തുടരുകയാണ്. ശരത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ സൂര്യ ഹോട്ടൽ ഉടമയാണ് ശരത്.

ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിന്റെ വീട്ടിലും റെയ്ഡ് നടന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ ആണ് റെയ്ഡ് നടന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആയിരുന്നു പരിശോധന. സൂരജ് നൽകിയ മുൻ‌കൂർ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News