ഡോ.സുബൈര്‍ മേടമ്മലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

പ്രമുഖ ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകനുമായ ഡോ.സുബൈര്‍ മേടമ്മലിന് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അറബ് രാജ്യങ്ങളിലെ ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ച് പതിറ്റാണ്ടുകളായി നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഫാല്‍ക്കോണിസ്റ്റ് എന്ന പദവിയില്‍ യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്.

അബുദാബി എമിഗ്രേഷൻ മേധാവി ഡോ.മുഹമ്മദ് ബിൻ ഹരീസ് അൽ റാഷിദിൽ നിന്ന് ഡോ.സുബൈര്‍ മേടമ്മല്‍ വിസ ഏറ്റുവാങ്ങി.
തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ.സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തർ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോർഡിനേറ്ററുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News