രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായി ; എസ് രാമചന്ദ്രൻ പിള്ള

രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായെന്നും പ്രാദേശിക ശക്തികളെ കൂട്ടിയോജിപ്പിച്ച് ബി ജെ പി യെ പരാജയപ്പെടുത്തുകയാണ് സി പി ഐ എം ലക്ഷ്യമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി കേന്ദ്രം ഭരിക്കുന്ന ബി ജെ പിയാണെന്നും ബി ജെ പി യെ പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ് വിജയിപ്പിക്കുന്നതിനായി പിണറായി വിജയൻ ചെയർമാനും കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.

കൊവിഡ് സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ചതിൽ നിന്നും പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിച്ചുരുക്കിയാണ് സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നത്.ദേശീയ രാഷ്ട്രീയം ഏറെ പ്രധാന്യത്തോടെയാണ് സി പി ഐ എം പാർട്ടി കോൺഗ്രസിനെ വീക്ഷിക്കുന്നതെന്ന് യോഗം ഉദ്‌ഘാടനം ചെയ്ത പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാർട്ടിക്ക് പ്രധാന കടമകൾ ഏറ്റെടുക്കേണ്ടതുണ്ട്. രാജ്യത്ത് കോൺഗ്രസിൻ്റെ പ്രസക്തി നഷ്ടപ്പെട്ടു. ഒരു തരത്തിലും ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് തെളിഞ്ഞു.പ്രാദേശിക കക്ഷികളെ യോജിപ്പിച്ച് ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് സി പി ഐ എമ്മിൻ്റെ ലക്ഷ്യമെന്നും എസ് ആർ പി വ്യക്തമാക്കി.

സ്വന്തമായ വികസന മാതൃകകൾ സ്വീകരിച്ച കേരളം സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെന്ന് നീതി ആയോഗിന് പോലും അംഗീകരിക്കേണ്ടി വന്നു.കേരളത്തെ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും എസ് ആർ പി പറഞ്ഞു.

സി പി ഐ എമ്മിന്റെ വർധിച്ചു വരുന്ന ജനകീയത തകർക്കാൻ കല്ല് വച്ച നുണകളാണ് ബിജെപിയും കോൺഗ്രസും പ്രചരിപ്പിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ചെയർമാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായി 1001 അംഗ സ്വാഗത സംഘത്തെയും സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News