അഫ്ഗാനില്‍ വന്‍ ഭൂചലനം ; 26 മരണം

പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. തിങ്കളാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്ന് പ്രവിശ്യാവക്താവ് ബാസ് മുഹമ്മദ് സര്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഎഫ്പിയോട് പറഞ്ഞു.

റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. മുഖര്‍ ജില്ലയിലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2015ല്‍ 280 പേര്‍ കൊല്ലപ്പെട്ട ഭൂചലനം അഫ്ഗാനിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News