കുവൈറ്റിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ ഇളവ്

വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക്‌ ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കിവരെ ഒഴിവാക്കുവാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു.

നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരും ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ അനുഷ്ഠിക്കണമെന്നായിരുന്നു വ്യവസ്ഥ.
ക്വാറന്റൈൻ അവസാനിപ്പിക്കണമെങ്കിൽ മൂന്ന് ദിവസം പൂർത്തിയായാൽ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം വേണ്ടിയിരുന്നു.

ഇക്കാര്യത്തിലാണ് വാക്സിനേഷൻ പൂർത്തിയാക്കിയവരെ പൂർണ്ണമായി 72 മണിക്കൂർ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കാൻ തീരുമാനമായത്. ഇനി മുതൽ രാജ്യത്തെത്തുന്നവർ, ഇവിടെ എത്തിയ ഉടൻ തന്നെ പി. സി. ആർ. പരിശോധനക്ക് വിധേയരായി,ഫലം നെഗറ്റീവ്
ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് സർക്കാർ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News