കൊച്ചി നഗരത്തിന് വീണ്ടും ദേശീയ അംഗീകാരം

കൊച്ചി നഗരത്തിന് വീണ്ടും ദേശീയ അംഗീകാരം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ ശിശു സൗഹൃദ അയല്‍പക്കങ്ങള്‍, തെരുവുകൾ ജനങ്ങൾക്കായി എന്നീ ചലഞ്ചുകളിലാണ് അംഗീകാരം ലഭിച്ചത്. രാജ്യത്തെ നൂറ് നഗരങ്ങളില്‍ നടത്തിയ ചലഞ്ചിൽ ആദ്യത്തെ 10 നഗരങ്ങളില്‍ ഒന്നായാണ് കൊച്ചിയെ തെരഞ്ഞെടുത്തത്.

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ ശിശു സൗഹൃദ അയല്‍പക്കങ്ങള്‍, തെരുവുകൾ ജനങ്ങൾക്കായി എന്നീ ചലഞ്ചുകളിലാണ് ആദ്യത്തെ 10 നഗരങ്ങളില്‍ ഒന്നായി കൊച്ചിയെ തെരഞ്ഞെടുത്തത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ ഈ ചലഞ്ച് സംഘടിപ്പിച്ചത്.

2021-22 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ കൊച്ചി നഗരസഭ ശിശു സൗഹൃദ അയല്‍പക്കങ്ങള്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. പശ്ചിമ കൊച്ചി മേഖലയിലെ ഈരവേലി, കരിപ്പാലം എന്നിവിടങ്ങളിലെ അങ്കണവാടികളും സമീപ പ്രദേശങ്ങളുമാണ് പദ്ധതിക്കായി നഗരസഭ തെരഞ്ഞെടുത്തിരുന്നത്. ശിശുക്കളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളും, അയല്‍ പക്കങ്ങളും രൂപപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഒപ്പം കാല്‍നട യാത്ര പ്രോല്‍സാഹിക്കുകയും, കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ തെരുവുകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന തെരുവുകൾ ജനങ്ങൾക്കായി എന്ന പദ്ധതിയും നഗരസഭ നടപ്പാക്കിയിരുന്നു. ഇതിനകം തന്നെ ഫോര്‍ട്ട് കൊച്ചിയില്‍ ട്രാഫിക് റീ റൂട്ടിംഗ്, കാല്‍നടപാത നിര്‍മ്മാണം, സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി നഗരസഭ ആരംഭിച്ചിട്ടുണ്ട്.

സി.എസ്.എം.എല്‍, ഡബ്യൂ.ആര്‍.ഐ ഇന്ത്യ, GIZ INDIA എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഈ പദ്ധതികള്‍ നഗരസഭ നടപ്പിലാക്കിയത്. ഇത് വിജയകരമായി മുന്നോട്ട് കൊണ്ട്പോകാന്‍ കഴിഞ്ഞതാണ് കൊച്ചിക്ക് വീണ്ടും ദേശീയ അംഗീകാരം നേടിക്കൊടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here