ധീരജ് വധക്കേസ് ; പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ ഇന്ന് പരിഗണിക്കും

ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ ഇന്ന് ഇടുക്കി ജില്ലാ കോടതി പരിഗണിക്കും. ബന്ധപ്പെട്ട സെഷൻസ് കോടതി അവധിയായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കേസ് പരിഗണിക്കാനാകാതെ പോവുകയായിരുന്നു.

നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ പ്രധാന തെളിവായ ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെ ഇവരിൽ നിന്നും കണ്ടെത്താനുണ്ട്. സംഭവത്തിൽ ക‍ഴിഞ്ഞ ദിവസം പിടിയിലായ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here