സിപിഐഎം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ ആണ് ലോഗോ പ്രകാശനം ചെയ്തത്. ചമയ കലാകാരൻ പട്ടണം റഷീദ് ലോഗോ ഏറ്റുവാങ്ങി.

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിനുമുന്നോടിയായി മാർച്ച്‌ ഒന്നു മുതൽ നാലുവരെ എറണാകുളത്തു നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോയാണ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ പ്രകാശനം ചെയ്തത്.

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നൂറിൽ പരം ഡിസെനുകളിൽ നിന്നാണ് ഇത്തവണ സംസ്ഥാന സമ്മേളനത്തിൻറെ ലോഗോ തെരഞ്ഞെടുത്തത്. ചിത്രകലാകാരൻ തേവയ്ക്കൽ സ്വദേശി അജയൻ ടീപ്പോയി അയച്ച ലോഗോയാണ് സംസ്ഥാന സമ്മേളനത്തിനായി തെരഞ്ഞെടുത്തത്.

എറണാകുളം മണപ്പാട്ടി പറമ്പിലെ സ്വാഗതസംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്മണി, ഇടത് സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News