വാഹന അപകടത്തില്‍ വാവ സുരേഷിന് പരിക്ക്

വാവ സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സുരേഷിന് പരിക്കേറ്റു. വാവ സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം പോത്തന്‍കോടാണ് അപകടം ഉണ്ടായത്.

ഒന്‍പതുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെയാണ് വാവ സുരേഷ് സഞ്ചരിച്ച കാര്‍ ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍.

തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വാവ സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel