ഗോവ ബിജെപിയില്‍ വന്‍ പ്രതിസന്ധി ; പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ സ്വതന്ത്ര സ്ഥാനാർഥി

ഗോവയിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ.മനോഹർ പരീക്കറിന്റെ സീറ്റിൽ മുൻ മന്ത്രി അതനാസിയോ ബാബുഷ് മൊൻസരാറ്റെയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തോടെയാണ് ഉത്പൽ ബിജെപിയുമായി ഇടയുന്നത്.

ഉത്പൽ സ്വതന്ത്ര സ്ഥനാർത്ഥിയായി മത്സരിച്ചാൽ ബിജെപി ഇതര പാർട്ടികൾ പിന്തുണക്കണമെന്ന ആഹ്വാനവുമായി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.ഇത്തവണ പ്രവചനാതീതമാണ് ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്.

ആംആദ്മി, തൃണമൂൽ, എൻസിപി തുടങ്ങിയ പാർട്ടികളെല്ലാം ഗോവയിലേക്കെത്തിയിട്ടുണ്ട്.അതിനിടയിലാണ് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചു മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനു വേണ്ടി
വോട്ടു ചോദിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ മത്സരിക്കുകയാണെങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് റാവുത്ത് ആഹ്വാനം ചെയ്തു.

ബിജെപിയുടെ ഗോവയിലെ പ്രധാന മുഖമായിരുന്ന പരീക്കറിനു നൽകുന്ന ശരിയായ ആദരമാകുമെന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ബിജെപി നേതാവായ ഉൽപലിന് തന്റെ പിതാവിന്റെ സീറ്റിൽ മുൻ മന്ത്രി അതനാസിയോ ബാബുഷ് മൊൻസരാറ്റെയെ മത്സരിപ്പിക്കുന്നതിനോടു യോജിപ്പില്ല.

പനജി സീറ്റിനെച്ചൊല്ലി ഉത്പൽ അസ്വസ്ഥനാണെന്നാണു റിപ്പോർട്ടുകൾ. മനോഹർ പരീക്കർ 25 വർഷത്തോളം കൈവശം വച്ചിരുന്ന മണ്ഡലമാണ് പനജി. ഉത്പൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണു റിപ്പോർട്ടുകൾ.പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ വരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉത്പൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇതോടെയാണ് ഉത്പൽ പരീക്കർ സ്വതന്ത്ര സ്ഥാനാർഥിയായി പനജിയിൽ നിന്നു മത്സരിക്കുകയാണെങ്കിൽ  ആം ആദ്മി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി എന്നീ കക്ഷികൾ ഉത്പലിനെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News