18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കുന്നു; നടന്‍ ധനുഷ്‌വിവാഹമോചനത്തിലേക്ക്

18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കുന്നുവെന്നും തങ്ങള്‍ വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്നും നടന്‍ ധനുഷ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

2004 നവംബര്‍ 18 ന് ആയിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും ഗായികയും സംവിധായികയുമായ ഐശ്വര്യയും ധനുഷും തമ്മില്‍ വിവാഹിതരായത്.

18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് താരം പ്രഖ്യാപിച്ചത്. ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ ഇന്‍സ്റ്റയിലൂടെയുമാണ് വിവാഹമോചന വിവരം പുറത്തുവിട്ടത്.

സുഹൃത്തുക്കളായും ദമ്പതികളായും രക്ഷിതാക്കളായും പരസ്പരം ഗുണകാംക്ഷികളായുമുള്ള 18 വര്‍ഷമെന്നാണ് കഴിഞ്ഞ കാലത്തെ കുറിച്ച് ഇരുവരും കുറിച്ചത്.

പരസ്പരം വഴി പിരിയുന്ന ഘട്ടത്തിലാണ് ഇപ്പോഴെന്ന് അവര്‍ അറിയിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും സ്വകാര്യത അനുവദിക്കുകയും ചെയ്യണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.

തങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും സ്വകാര്യത അനുവദിക്കുകയും വേണമെന്ന്ഇരുവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആവശ്യപ്പെട്ടു.

ഒരേ വാചകങ്ങളാണ് ഇരുവരുടെയും സോഷ്യല്‍മീഡിയ പോസ്റ്റിലുള്ളത്. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്.  ഈ വാര്‍ത്ത കേട്ടതോടെ ഏറെ നിരാശയിലാണ് ഇരുവരുടെയും ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News