മയക്കുമരുന്നുമായി തൃശൂരില്‍ ഡോക്ടർ പിടിയിൽ

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍ നിരോധിത മയക്കുമരുന്നുമായി പിടിയില്‍. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോക്‌ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍ ആണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്.

ഷാഡോ പൊലീസും മെഡിക്കല്‍ കോളേജ് പൊലീസും നടത്തിയ പരിശോധനയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്‌റലില്‍ നിന്നാണ് ഡോക്ടര്‍ പിടിയിലായത്. 2.4 ഗ്രാം എംഡിഎംഎയ്ക്ക് പുറമേ, എല്‍എസ്‌ഡി സ്റ്റാമ്പും പിടികൂടി. ഉപയോഗം കഴിഞ്ഞ ഹാഷിഷ് ഓയിലിന്റെ കുപ്പിയും പൊലീസ് കണ്ടെടുത്തു.

മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News