ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: കോടിയേരി

സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടാ മാഫിയ വാഴ്ച അനുവദിക്കില്ല. കോട്ടയത്തെ സംഭവം മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും പ്രതിയെ നേരത്തെ തന്നെ പോലീസ് കാപ്പ പ്രകാരം ജയിലില്‍ അടച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയാണ് പ്രതിക്ക് ജാമ്യം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മതേതര മുഖം നഷ്ടപ്പെട്ടു. ന്യൂനപക്ഷ നേതാക്കള്‍ നേതൃസ്ഥാനത്തേക്ക് വരുന്ന കീഴ് വഴക്കം ഇല്ലാതായെന്നും കോടിയേരി വ്യക്തമാക്കി.

ദേശീയ തലത്തിലുള്ള മാറ്റമാണ് കേരളത്തിലും കാണുന്നത്. ന്യൂനപക്ഷ വിഭാഗത്തിലെ നേതാക്കളെ ദേശീയ തലത്തില്‍ ഒതുക്കി
ഹിന്ദുക്കള്‍ ഭരിക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വര്‍ഗ്ഗീയത.

ഇതിനെ എതിര്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കഴിയാത്തത് എന്താണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News