മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ല; പഞ്ചാബ് കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധിയിലാകുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി പ്രചരണം ആരംഭിക്കാനിരിക്കെ ആഭ്യന്തര വിഷയങ്ങളെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസിന്റെ പ്രചരണം.പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ധുവും പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നിയും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസിന്റെ പ്രചരണം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ രാഷ്ട്രീയ പാർട്ടികളുടെ വടംവലി ശക്തമാകുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചിരിക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്.

മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നിയും പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോർവിളികൾ കോൺഗ്രസ് നേതൃത്വത്തിന് വെല്ലുവിളി ആകുകയാണ്.നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നവ്ജോത് സിംഗ് സിദ്ദു നേതൃത്വം നൽകുമെന്ന സൂചനകൾ ഉയർന്നുവന്നെങ്കിലും സിദ്ദുവിന് വെല്ലുവിളിയായി ചരഞ്ജിത്ത് സിംഗ് ചന്നിയുടേ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുകയാണ്.

2017 ൽ 77 സീറ്റുകൾ നേടിയായിരുന്നു ശിരോമണി അകാലിദൾ -ബിജെപി സഖ്യസർക്കാരിനെ താഴെയിറക്കി ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. അഞ്ച് വർഷങ്ങൾക്കിപ്പുറം പക്ഷേ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടേ മാറി.

അന്ന് കോൺഗ്രസിന്റെ അമരത്തുണ്ടായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉൾപ്പാർട്ടി തർക്കത്തെ തുടർന്ന് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. നിലവിൽ ബിജെപിയുമായി സഖ്യത്തിലാണ് അമരീന്ദറിന്റെ പാർട്ടി മത്സരിക്കുന്നത്.

അകാലിദൾ ബി എസ് പിയുമായി സഖ്യത്തിലും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ആം ആദ്മി ഇക്കുറിയും തനിച്ച് പോരാട്ടത്തിനുണ്ട്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാന ഭരണം നിലനിർത്താൻ കോൺഗ്രസ്‌ ശ്രമിക്കുമ്പോഴും ആഭ്യന്തര പ്രശ്‌നങ്ങൾ ശക്തമാകുകയാണ്.

ആം അദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടി പ്രചരണം ആരംഭിക്കാനിരിക്കെ ആഭ്യന്തര വിഷയങ്ങളെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയർത്തികാട്ടാൻ സാധിക്കാത്ത കോൺഗ്രസ് പ്രതിസന്ധിയിൽ ആകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here