ഒമൈക്രോണിനെതിരെ വാക്സിന്റെ നാലാം ഡോസും മതിയാകില്ല; ഇസ്രയേല്‍ പഠനം ഞെട്ടിക്കുന്നത്

ഒമൈക്രോണ്‍ വകഭേദത്തിനെതിരെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രയേലില്‍ നിന്നുള്ള പഠനം. ടെല്‍ അവീവിന് സമീപമുള്ള ഷെബ മെഡിക്കല്‍ സെന്ററിലെ 154 മെഡിക്കല്‍ സ്റ്റാഫുകള്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

കൊവിഡ് വാക്സിന്റെ നാലാം ഡോസിന് ഒമൈക്രോണ്‍ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി കുറഞ്ഞ് വരികയാണെന്നാണ് ഇസ്രയേലില്‍ നടത്തിയ പരീക്ഷണപഠനം പറയുന്നത്.

ഡെല്‍റ്റ അടക്കം കൊവിഡിന്റെ മുമ്പത്തെ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒമൈക്രോണിനെതിരെ ഫൈസര്‍ വാക്സിന് കുറഞ്ഞ പ്രവര്‍ത്തനക്ഷമതയാണ്. ഫൈസര്‍ വാക്സിന്റെ നാലാം ഡോസിന് നേരിയ തോതില്‍ മാത്രമേ വൈറസ് വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുള്ളൂ എന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

പഠന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലും രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമടക്കം വാക്സിന്റെ നാലാം ഡോസ് നല്‍കുന്ന നടപടികളുമായി ഇസ്രയേല്‍ മുന്നോട്ട് പോകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News