ചൈനാ പരാമർശം; കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് എസ് ആര്‍ പി

ചൈനയെ പരാമർശിച്ചുള്ള തന്റെ പ്രസംഗം കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് സിപിഐഎം  പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.താൻ ചൈനയെ പ്രകീർത്തിച്ചതല്ല ,ചൈനയുടെ വളർച്ചയിൽ ലോകത്തിനും ഇന്ത്യയ്ക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നാണ് സൂചിപ്പിച്ചതെന്നും എസ് ആർ പി പറഞ്ഞു.

അതിർത്തി തർക്കങ്ങൾ ഉള്ളത് കൊണ്ട് ചൈനയുടെ നേട്ടങ്ങളോട് കണ്ണടക്കാനാകില്ലെന്നും ഈ കാര്യത്തിൽ പിണറായിക്കും തനിക്കും വ്യത്യസ്ത അഭിപ്രായം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എസ് ആർ പി വ്യക്തമാക്കി.

സാർവദേശീയ,ദേശീയ സാഹചര്യങ്ങൾ സിപിഐഎം സമ്മേളനങ്ങൾ വിശദമായി വിലയിരുത്താറുണ്ടെന്ന് എസ് ആർ പി പറഞ്ഞു.അതിന്റെ ഭാഗമായാണ് ചൈന ഉൾപ്പെടെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ വളർച്ച പരാമർശിച്ചത്.

പ്രസംഗം ചൈനയെ പ്രകീർത്തിക്കുന്നതല്ല.എന്നാൽ ചൈനയുടെ വളർച്ചയിൽ ലോകത്തിനും ഇന്ത്യയ്ക്കും പഠിക്കാനുണ്ട്.അതിർത്തി തർക്കം ഉള്ളത് കൊണ്ട് ചൈനയുടെ നേട്ടങ്ങളോട് കണ്ണടക്കാനാകില്ല.താനും പിണറായിയും ഒരേ കാര്യങ്ങളാണ് പറഞ്ഞതെന്നും എസ് ആർ പി വ്യക്തമാക്കി.

ചൈനയ്ക്ക് എതിരെ പല വിഷയങ്ങളിലും വിമർശനങ്ങളും
അതിർത്തി തർക്കത്തിൽ വ്യക്തമായ നിലപാടും സി പി ഐ എമ്മിന്നുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയും ഇന്ത്യയും യുദ്ധം ചെയ്താൽ സർവ്വനാശം ഉണ്ടാകും.

ചർച്ച ചെയ്തുള്ള സമാധാനപരമായ പരിഹാരമാണ് വേണ്ടത്.ആഭ്യന്തര ജനാധിപത്യം ഇല്ലാത്ത പാര്‍ട്ടികളായ ബി ജെ പി യും കോണ്‍ഗ്രസും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി പി ഐ എമ്മിനെ വിമർശിക്കുന്നത്.

ബി ജെ പി ക്ക് എതിരെ ദേശീയ തലത്തിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ രൂപപ്പെട്ടു വരികയാണെന്നും ഇത് ശക്തിപ്പെടുത്തി ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് സി പി ഐ എം ലക്ഷ്യമെന്നും എസ്ആർപി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News