കോണ്‍ഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധി പറയുന്നത് ബിജെപി നേതാവ് മോഹന്‍ ഭാഗവതിന്റെ നിലപാട്. രാഹുല്‍ ഗാന്ധിയുടെ നിലപാട് ബിജെപിക്ക് അനുകൂലം.
കീഴ്വഴക്കം മാറ്റാനുള്ള കാരണമെന്തെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. തന്റെ വിമര്‍ശനം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരേയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണ് പ്രതികരിച്ചതെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫ് കാലത്ത് ഭരണം നടത്തിയത് സാമൂദായിക ശക്തികളെന്നും അദ്ദേഹം വിമര്‍ശിച്ചു.
മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഹിന്ദുക്കളെ ഭരണം ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞെന്നും കോടിയേരി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാ മാഫിയ വാഴ്ച അനുവദിക്കില്ല. കോടതിയാണ് പ്രതിക്ക് ജാമ്യം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയത്തെ സംഭവം മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും പ്രതിയെ നേരത്തെ തന്നെ പോലീസ് കാപ്പ പ്രകാരം ജയിലില്‍ അടച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.