ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം വർക്കലയിൽ നഴ്‌സിംഗ് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വർക്കല പുത്തൻചന്ത സ്വദേശി പി എസ് സരിത (45)യാണ് മരിച്ചത്.

കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് സരിത കൊവിഡ് ബാധിച്ച് മരിച്ചത്.ഇന്നലെയാണ് കൊവിഡ് പരിശോധിച്ച് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു.

സരിതയുടെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. കല്ലറ സിഎഫ്എൽടിസിയിൽ ഡ്യൂട്ടിയിലായിരുന്നു സരിത. ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാൽ ഇവർ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടിൽ മരണമടഞ്ഞതായി ബന്ധുക്കൾ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത്. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്ടമാണ്. സരിതയുടെ മരണത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. കൊവിഡിനെ ആരും നിസാരമായി കാണരുത്. എല്ലാവരും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News