പഞ്ചാബിൽ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയില്‍

പഞ്ചാബിൽ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയിലാകുന്നു. തെരഞ്ഞെടപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൻജിത്ത് സിംഗ് ചന്നിയുടെ ബന്ധു വീട്ടിൽ ഇഡി റെയ്ഡ് നടത്തി. അനധികൃത മണൽ ഖനന കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  റെയ്ഡ് നടത്തിയത്.

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ആം അദ്മി പാർട്ടി പ്രഖ്യാപിച്ചു. രണ്ട് തവണ എംപി ആയ ഭാഗവത് മൻ ആണ് പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ ആം അഡ്മിക്ക് നേതൃത്വം നൽകുക. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ്സ് പ്രതിസന്ധിയിലാകുന്നു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ചൂട് പിടിക്കുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ബന്ധുവിന്റെ വീട്ടിൽ ഇഡി മിന്നൽ റെയ്ഡ് നടത്തി. അനധികൃത മണൽ ഖനന കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭൂപീന്ദർ സിംഗ് ഹണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.

മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിലും  മറ്റ് പത്ത് ഇടങ്ങളിലുമാണ് രാവിലെ റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഷ്ട്രീയ ബന്ധമുള്ള നിരവധി പേർക്കെതിരെ അന്വേഷണം നടക്കുന്നതായി ഇ.ഡി  ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത മാസം 20 നു വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിൽ  അനധികൃത മണൽ ഖനനം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ്.

എല്ലാ കോൺഗ്രസ് എം.എൽ.എ മാർക്കും അഴിമതിയിൽ പങ്കുണ്ടെന്ന് മുൻ മുഖ്യമന്ത്രി  അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു. അതിനിടെ, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ആം അദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചു.

രണ്ട് തവണ എംപി ആയ ഭാഗവത് മൻ ആണ് പഞ്ചാബിലെ ആം അദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചിരിക്കെ മുഖ്യമന്ത്രി സ്ഥാനർതിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്.

മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നിയും പിസിസി ആദ്യക്ഷൻ നവജോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോർവിളികൾ കോൺഗ്രസ്സ് നേതൃത്വത്തിന് വലിയ വെല്ലുവിളി ആണ് സൃഷ്ടിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News