സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷം. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കും കൊവിഡ്. മന്ത്രി വി.ശിവന്‍കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കൊവിഡ് പടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത.
രണ്ടാം തരംഗത്തിലെ ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെക്രട്ടേറിയറ്റിനുള്ളിലെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു.
ദേവസ്വം വനം മന്ത്രിമാരുടെ ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫിലെ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നേതൃത്വത്തില്‍ മറ്റന്നാള്‍ അവലോകനയോഗം ചേരും. മാളുകള്‍ക്കും കച്ചടവസ്ഥാപനങ്ങള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.
തിരുവനന്തപുരം ജില്ലയിലെ രോഗവ്യാപനത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയം വിനിമയം നടത്തുകയാണെന്നും ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്ക് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി ആന്റ്ണി രാജു പറഞ്ഞു.
അതേസമയം വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ സരിത കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് കേന്ദ്രത്തിലെ ഡ്യൂട്ടിക്കിടെ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു സരിത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.