കോട്ടയം കൊലപാതകം: കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിൽ

കോട്ടയത്ത് യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷനിൽ ഇട്ട സംഭവത്തിൽ കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും   പിടിയിൽ. കൂട്ടു പ്രതികളായ ഓട്ടോ ഡ്രൈവർ ബിനു കിരൺ, ലുധീഷ്,സതീഷ് എന്നിവരായാണ്  ഒടുവിൽ പിടിയിൽ ആയത്.

പ്രതികൾ സഞ്ചാരിച്ചിരുന്ന ഓട്ടോയും കണ്ടെത്തി. ഷാൻ വധക്കേസിൽ പോലീസ് ദ്രുതഗതിയിലുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് പേരെയും  പോലീസ് പിടികൂടി.ഓട്ടോ ഡ്രൈവർ ബിനു,കിരൺ, ലുധീഷ്,സതീഷ് എന്നിവരെയാണ് ഇന്ന് കസ്റ്റഡിയിൽ എടുത്തതെ. ഇതോടെ കസ്റ്റഡിയിലായരുടെ എണ്ണം പതിഞ്ച് ആയി .

കൊലപാതകം താൻ ഒറ്റയ്ക്കാണ്  ചെയ്‍തത് എന്നായിരുന്നു കേസിലെ പ്രധാന പ്രതിയായ ജോമോൻ പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കൊലപാതകത്തിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ട് എന്ന് കണ്ടെത്തിയത്.

ഷാനെ തട്ടിക്കൊണ്ടു പോയ ഓട്ടോയും പോലീസ് കണ്ടെടുത്ത്. അയർക്കുന്നത് വെച്ചാണ് ഓട്ടോ കണ്ടെത്തിയത്. മാങ്ങാനത്ത് വെച്ചാണ് ഷാനിനെ ഇവർ ക്രൂരമായി മർദിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി കസ്റ്റഡിയിൽ ഉള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കൊലപാതകകത്തിന്റെ പശ്ചാത്തത്തിൽ ഗുണ്ടകളെ കണ്ടത്തെൻ ഉള്ള പോലീസ് നടപടി ഊർജിതമാക്കി അതെ സമയം ഷാൻ ബാബുവിന് ക്രൂര മർദ്ദനം നേരിട്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു .

ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നു . ഗുണ്ട സംഘങ്ങൽ തമ്മിൽ ഉള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണം എന്നും പോലീസ് കരുതുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News