ആർഎസ്പിയിൽ കൂട്ടരാജി

കൊല്ലത്ത് ആർ.എസ്.പിയിൽ കൂട്ടരാജി. സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പടെ 200 ഓളം പേർ പാർട്ടി വിട്ടു. പാർട്ടി വിട്ട ആർ.എസ്.പി നേതാക്കളെ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ മാലയിട്ട് സ്വീകരിച്ചു. ആർ.എസ്.പി യിൽ വ്യക്തി രാഷ്ട്രീയമെന്ന് ആർ.എസ്.പി വിട്ട ആർ.ശ്രീധരൻപിള്ള  പറഞ്ഞു.

ഇടതുപക്ഷ പാർട്ടിയായി മാറുകയും ഇടതുമുന്നണിയിലേക്ക് ആർ.എസ്.പി മടങ്ങുകയും വേണമെന്ന്  നിരന്തരം ആവശ്യപ്പെട്ടിട്ടും എൻ.കെ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ  അവഗണിച്ചതിന്റെ പ്രതിഫലനത്തിന്റെ ആരംഭമാണ് ഈ കാഴ്ച.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ ശ്രീധരൻപിള്ള, മുൻ കൗൺസിലർ,ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത്,ആർ.വൈ.എഫ് കുണ്ടറ മണ്ഡലം കമ്മിറ്റി  അംഗം ആർ.പ്രദീപ്,പി.എസ്.യു.ബി. മുൻ ജില്ലാ പ്രസിഡന്റ് ആർ.ശ്രീരാജ് തുടങിയവരാണ് രാജിവെച്ചത് സിപിഐഎമ്മിൽ ചേർന്നത്.

എ.എ.അസീസ് വെറും കളിപ്പാവയാണെന്നും  സംഘടനാ സംവിധാനം തകർന്ന ആർ.എസ്.പിയെ എൻ.കെ.പ്രേമചന്ദ്രൻ ഹൈജാക്ക് ചെയ്തുവെന്നും  ഇപ്പോൾ മകനെ മത്സരിപ്പിക്കാൻ നീക്കം നടത്തുന്നുവെന്നും ആർ ശ്രീധരൻ പിള്ള പറഞ്ഞു.

പുതിയ നിര നേതാക്കളെ വളർത്തുന്നില്ല,യുവജന വിദ്യാർത്ഥി പ്രസ്ഥാനത്ത് പ്രവർത്തിക്കുന്നവരുടെ രാഷ്ട്രീയ ഭാവിയും തകർത്തു. വ്യക്തി രാഷ്ട്രീയപാർട്ടി യായി ആർ.എസ്.പി മാറിയെന്നും ആർ ശ്രീധരൻ പിള്ള രൂക്ഷമായി വിമർഷിച്ചു.

ആർ.എസ്.പിയിൽ നിന്ന് രാജിവെച്ചവരെ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ സ്വീകരിച്ചു.പാർട്ടി സംരക്ഷണം നൽകുമെന്നും എസ് സുദേവൻ പറഞ്ഞു. സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പടെ 200 ഓളം പേർ പാർട്ടി വിട്ടു. ഇനിയും രാജി തുടരുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here