കൊവിഡ്: റിപ്പബ്ലിക് ദിന ചടങ്ങിൽ സന്ദർശകരുടെ എണ്ണം കുറച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ സന്ദർശകരുടെ എണ്ണം കുറച്ചു. 5000 മുതൽ 8000 പേർക്ക് മാത്രമാണ് സന്ദർശാനുമതി ലഭിക്കുക.. കഴിഞ്ഞ വർഷം 25000 പേർക്ക് അനുമതി ലഭിച്ചിരുന്നു.

ചടങ്ങ് കഴിഞ്ഞ വർഷത്തെ പോലെ 90 മിനിറ്റ് . ദൈർഘ്യമുള്ളതായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദർശിക്കും.

പിന്നീട് സംഘങ്ങൾ മാർച്ച് പാസ്റ്റ് നടത്തും. സാംസ്കാരിക വൈവിധ്യം, സാമൂഹിക, സാമ്പത്തിക പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങൾ പരേഡിൽ പ്രദർശിപ്പിക്കും.

നിശ്ചലദൃശ്യങ്ങൾ ചെങ്കോട്ട വരെ പോകുമെന്നും എന്നാൽ മാർച്ചിംഗ് നാഷണൽ സ്റ്റേഡിയത്തിൽ നിർത്തുമെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്തർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here