ക്വട്ടേഷൻ ഗൂഢാലോചന ഗുണ്ടാസംഘം പിടിയിൽ

വയനാട്‌ മീനങ്ങാടിയിൽ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി.അഞ്ചു പേര്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ കുമാർ, അഖില്‍, നന്ദുലാല്‍, സക്കറിയ,പ്രദീപ്കുമാര്‍ എന്നിവരാണ് പിടിയിലായത്.

പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതി കൂടിയായ തൃശൂര്‍ സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്. ഇവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്‌.

ക്വട്ടേഷനുമായി ബന്ധപ്പെട്ട ആലോചനകള്‍ക്കായാണ് സംഘം മീനങ്ങാടിയിലെത്തിയതെന്നാണ് സൂചന. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കാറുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News