റിപബ്ലിക് ദിനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി എത്തിരിക്കുകയാണ് ആമസോൺേ. ഇതോടെ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയ്‌ലിനാണ് ആമസോൺ തുടക്കം കുറിച്ചത്. ആമസോൺ പ്രൈം വരിക്കാർക്കാണ് ആദ്യ സെയ്ൽ ലഭ്യമാകുക. പ്രൈം അംഗത്വം ഇല്ലാത്തവർക്ക് ഇന്നു മുതൽ സെയ്‌ലിന്റെ ഭാഗമായ ഓഫറുകളും ഡീലുകളും ലഭ്യമാകും. ജനുവരി 20 വരെയാണ് ഗ്രേറ്റ് റിപബ്ലിക് ഡേ സെയ്ൽ നടക്കുക.
പുതിയ സമാർട്ട് ഫോൺ വാങ്ങാനും ടെലിവിഷൻ അപ്‌ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരം തന്നെയാണ്. അലക്‌സ പിന്തുണയോടെയുള്ള ഉപകരണങ്ങൾക്കും ആമസോൺ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയ്‌ലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭ്യമാണ്.
ഗ്രേറ്റ് റിപബ്ലിക് ഡേ സെയ്‌ലിനോടുബന്ധിച്ച് വിലക്കിഴിവിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ:
* അലക്‌സ വോയിസ് റിമോർട്ടോടു കൂടിയ ഫയർ ടിവി സ്റ്റിക്ക് -2799/- രൂപ * അലക്‌സ വോയ്‌സ് റിമോർട്ടോടു ലൈറ്റോടു കൂടിയ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് – 2099/- രൂപ * വിപ്രോ 9W എൽഇഡി സ്മാർട്ട് കളർ ബൾബോടു കൂടിയ ഫയർ ടിവി സ്റ്റിക്ക് എക്കോ സ്പീക്കർ കോംബോ – 5549/- രൂപ * 6 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ ആമസോൺ കിൻഡിൽ 6,799 രൂപ ഗെയ്മിങ് ലാപ്‌ടോപ്പ്: Asus, HP, MSI തുടങ്ങിയ കമ്പനികളുടെ ഗെയ്മിങ് ലാപ്‌ടോപ്പുകൾക്കും ആമസോൺ റിപബ്ലിക് ദിന സെയ്ലിന്റെ ഭാഗമായി ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.