അസമത്വത്തിന്റെ കൊലവിളിയെക്കുറിച്ചുള്ള Oxfam India റിപ്പോര്‍ട്ട് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഐക്യ രാഷ്ട്രസഭയുടെ കണക്കു പ്രകാരം കൊവിഡ് കാലത്തു ഇന്ത്യയില്‍ ശതകോടീശ്വരുടെ എണ്ണം 102 ല്‍ നിന്ന് 143ലേക്ക് ഉയര്‍ന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
55.5 കോടി ജനങ്ങളെക്കാള്‍ സ്വത്ത് കേവലം 142 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പക്കല്‍ ഉണ്ട്! മേല്പറഞ്ഞ കണക്കുകള്‍ വിശദമായ പഠനങ്ങള്‍ക്ക് വഴി വെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അസമത്വത്തിന്റെ കൊലവിളിയെക്കുറിച്ചുള്ള Oxfam India റിപ്പോര്‍ട്ട് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 2020ല്‍ മാത്രം 4.6 കോടി ഇന്ത്യക്കാര്‍ അതിദാരിദ്ര്യത്തിലേക്ക് വഴുതി വീണിട്ടുണ്ട്, ഇതാകട്ടെ ലോകത്തെ പുതിയ ദരിദ്രരുടെ പാതിയോളവും.
എന്നാല്‍ മറുവശം നോക്കുക – ഐക്യ രാഷ്ട്രസഭയുടെ കണക്കു പ്രകാരം കൊവിഡ് കാലത്തു ഇന്ത്യയില്‍ ശതകോടീശ്വരുടെ എണ്ണം 102 ല്‍ നിന്ന് 143ലേക്ക് ഉയര്‍ന്നു. ഇന്ത്യയിലെ നൂറു സമ്പന്നരുടെ സ്വത്തില്‍ റെക്കോര്‍ഡ് വര്‍ധന – 57.3 ലക്ഷം കോടി രൂപ! മഹാമാരി തുടങ്ങുന്നതിനു മുന്‍പ് ഇത് 23.1 ലക്ഷം കോടിയായിരുന്നു എന്ന് ഓര്‍ക്കണം.
അതേസമയം 84 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തില്‍ ഈ കാലയളവില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. സ്ഥിതിവിവര കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 55.5 കോടി ജനങ്ങളെക്കാള്‍ സ്വത്ത് കേവലം 142 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പക്കല്‍ ഉണ്ട്!
മേല്പറഞ്ഞ കണക്കുകള്‍ വിശദമായ പഠനങ്ങള്‍ക്ക് വഴി വെക്കേണ്ടതാണ്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് വരികയാണ്. ഇക്കാര്യങ്ങളെ സമീപിക്കാനുള്ള ആര്‍ജവം ബജറ്റിനുണ്ടാകുമോ?!
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.