
കോട്ടയം ഷാൻ വധകേസിൽ പോലീസിനെതിരായുള്ള ആരോപണങ്ങൾ പൊളിയുന്നു. കൊല്ലപ്പെട്ട യുവാവിൻറെ അമ്മ പരാതി നൽകിയപ്പോൾ മുതൽ പൊലീസ് കൃത്യമായി നടപടി സ്വീകരിച്ചു.പരാതി ലഭിച്ച ഉടൻ പ്രതി ജോമൻ്റെ വീട്ടിൽ പരിശോധന നടത്തിയെന്നും കോട്ടയം എസ് പി. ഗുണ്ടകളെ ആളെ അമർച്ചചെയ്യാൻ ഓപ്പറേഷൻ കാവൽ ആരംഭിച്ചിട്ടു ‘ ഉണ്ടെന്നും എസ് പി കൂട്ടിച്ചേർത്തു.
ഷാൻ വധക്കേസിൽ ആദ്യം മുതൽ പൊലീസിനെതിരെ ഇല്ലാ കഥകൾ പ്രചരിപ്പിക്കാനായിരുന്ന് ഒരു വിഭാഗം ആളുകളുടെ ശ്രമം.കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയാണ് ഇതിന് നേതൃത്വം നൽകിയത്.
എന്നാൽ കോട്ടയം എസ് പി യുടെ വാർത്താ സമ്മേളനത്തിലൂടെ ഈ പ്രചരണങ്ങൾ എല്ലാം പൊളിഞ്ഞു. കൊല്ലപ്പെട്ട ഷാൻ്റെ അമ്മ പരാതി നൽകിയപ്പോൾ മുതൽ തന്നെ പൊലീസ് കൃത്യമായി നടപടിയെടുതെന്ന് വ്യക്തമായി. പരാതി രാത്രി ഒന്നരയ്ക്ക് ലഭിക്കുന്നതു. ഉടൻതന്നെ പോലീസ് വിവധ സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു.
ഇതിനുപുറമേ കേസിലെ മുഖ്യപ്രതി വീട്ടിൽ പൊലീസ് പരിശോധനയും നടത്തി. അതായത് ചുരുങ്ങിയ സമയത്തോടെ പോലീസില് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു. പൊലീസിനെതിരെ മറ്റൊരു ആരോപണം ജില്ലയിൽ ഗുണ്ടകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന് ഇല്ല എന്നാണ്. എന്നാൽ ഇതും തെറ്റാണെന്ന് കോട്ടയം എസ് പി വ്യക്തമാക്കി…
ജില്ലയിലെ 124 ഗുണ്ടകൾക്കെതിരെ സെക്ഷൻ 107 പ്രകാരം ആർഡിഒക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഷാൻ വധകേസിൽ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത എല്ലാ പ്രതികളെയും 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതു പോലീസിൻറെ നേട്ടമായി തന്നെ കരുതാവുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here