കോട്ടയം ഷാൻ വധക്കേസിൽ അധിവേഗ നടപടിയുമായി പൊലീസ്

കോട്ടയം ഷാൻ വധക്കേസിൽ അധിവേഗ നടപടിയുമായി പൊലീസ്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളും പിടിയിലായി . കേസിലെ മുഖ്യ പ്രതി ജോമാന്റെ സുഹൃത്തിനെ തല്ലുന്ന ദൃശ്യങ്ങൾക്ക് സമൂഹ മാധ്യമത്തിൽ കമെന്റ് ചെയ്തത് ആണ് പ്രകോപന കാരണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി.

മരിച്ച ഷാനും കഞ്ചാവ് കേസിലെ പ്രതി ആയിരുന്നു എന്നും എസ് പി വ്യക്തമാക്കി. ഷാൻ വധക്കേസിൽ അതിശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ജോമാൻ ഉൾപ്പെടെ അഞ്ചുപേർ ചേർന്നാണ് കൊല നടത്തിയത്. എല്ലാവരും പൊലീസ് പിടിയിൽ ആയിട്ടുണ്ട്.

ഓട്ടോ ഡ്രൈവർ ഒഴികെ മറ്റുള്ള പ്രതികൾ എല്ലാം നിരവധി കേസുകൾ ഉൾപ്പെട്ടവർ ആണ്.കൊല്ലപ്പെട്ട ഷാനും കഞ്ചാവ് കേസിലെ പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ടു ഷാൻ  ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ജോമന്റെ സുഹൃത്തിനെ തല്ലുന്ന ദൃശ്യങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ഷാൻ കമന്റ് ചെയ്തിരുന്ന്.

ജോമോൻ്റെ സുഹൃത്തിനെ തല്ലിയെ  ആളെ കണ്ടെത്താനാണ്  വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയത്. എന്നാൽ പ്രതികൾ യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് എസ് പി വ്യക്തമാക്കി. കേസിലെ മുഖ്യ പ്രതി ജോമാനെ മാങ്ങാനത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടെ വെച്ചാണ് ഷാനെ ഗുണ്ട സംഘം ക്രൂരമായി മർദിച്ചത് എന്നും പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News