കോട്ടയം സ്വദേശിയെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ ആർപ്പൂക്കര വില്ലേജ് ആർപ്പൂക്കര കരയിൽ വില്ലൂന്നി ഭാഗത്ത് തോപ്പിൽ വീട്ടിൽ സത്യൻ മകൻ ഹരിക്കുട്ടൻ സത്യൻ എന്നയാളെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം-2007 (കാപ്പാ) പ്രകാരം നാടുകടത്തി.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡി ശില്പ ഐ പി എസ്സിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഹരിക്കുട്ടൻ സത്യനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും ഗാന്ധിനഗർ, അയർക്കുന്നം എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ സംഘം ചേർന്ന് അതിക്രമിച്ചു കടന്ന് ദേഹോപദ്രവമേല്പിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക, പെപ്പർസ്പ്രേ ആക്രമണം, കൊലപാതകശ്രമം, നിരോധിത മയക്കുമരുന്ന് ഉൽപ്പനങ്ങൾ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News