ഗുണ്ടാ-സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയുള്ള നിയമ നടപടി; വിശദികരണവുമായി പൊലീസ്

കോട്ടയം ജില്ലയിൽ 2018 വർഷം മുതൽ ഗുണ്ടാ-സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് സജീവമായി അക്രമ പ്രവർത്തനങ്ങളിലേർപ്പെട്ടു വരുന്ന ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ കരുതൽ തടങ്കൽ വകുപ്പ് 3, സഞ്ചലന നിയന്ത്രണം വകുപ്പ് 15 എന്നിവ പ്രകാരം കർശനമായി നടപ്പിലാക്കുവാന്‍ പൊലീസ് ശ്രമിച്ചിട്ടുള്ളതാണ് .

2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് 3 പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 89 ശുപാർശകൾ കോട്ടയം ജില്ലാ കളക്ടർക്ക് സമർപ്പിച്ചതിൽ 20 ശുപാർശകൾ അംഗീകരിച്ച് കരുതൽ തടങ്കൽ ഉത്തരവാകുകയും 69 ശുപാർശകൾ വിവിധ കാരണങ്ങൾ സൂചിപ്പിച്ച് നിരസിച്ചിട്ടുള്ളതുമാണ്. കരുതൽ തടങ്കൽ ഉത്തരവായ 20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച് അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 9 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 2 എണ്ണം ബഹുഃകേരള ഹൈക്കോടതിയും ഒരു കരുതൽ തടങ്കൽ ഉത്തരവ് കേരള സർക്കരും റദ്ദ് ചെയ്തിട്ടുള്ളതാണ്.

യഥാർത്ഥത്തിൽ 2018 മുതൽ 2021 വരെ പോലീസ് സമർപ്പിച്ച 89 ശുപാർശകളിൽ 8 എണ്ണത്തിൽ മാത്രമെ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളു. ആയതിൽ നിന്നും ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി പോലീസ് വകുപ്പിൽ നിന്നും സമർപ്പിച്ച ശുപാർശകളിൽ/അപേക്ഷകളിൽ 8.98% അപേക്ഷകളിൽ മാത്രമെ ഫലപ്രദമായ തുടർ നടപടികൾ ഉണ്ടായിട്ടുള്ളു എന്ന് വ്യക്തമാകുന്നതാണ്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ 90 ശതമാനത്തിലേറെ റിപ്പോര്‍ട്ടുകളിലും വിവിധ കാരണങ്ങളാല്‍ ഫലപ്രദമായ തുടര്‍ നടപടികള്‍ ഉണ്ടായിട്ടുള്ളതല്ല.

2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് 15 പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 78 ശുപാർശകൾ എറണാകുളം റേഞ്ച് ഡി.ഐ.ജി അവർകൾക്ക് സമർപ്പിച്ചതിൽ 51 ശുപാർശകൾ അംഗീകരിച്ച് സഞ്ചലന നിയന്ത്രണം ഉത്തരവാകുകയും 26 ശുപാർശകൾ നിരസിച്ചിട്ടുള്ളതും, 1 ശുപാർശ റേഞ്ച് ഡി.ഐ.ജി അവർകൾ വശം പരിഗണനയില്‍ ഇരിക്കുന്നതുമാണ്.

സഞ്ചലന നിയന്ത്രണത്തിനു വേണ്ടിയുള്ള 20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച് അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 11 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 1 എണ്ണം ബഹുഃകേരള ഹൈക്കോടതിയും റദ്ദ് ചെയ്തിട്ടുള്ളതാണ്.

യഥാർത്ഥത്തിൽ 2018 മുതൽ 2021 വരെ പോലീസ് സമർപ്പിച്ച 78 ശുപാർശകളിൽ 39 എണ്ണത്തിൽ മാത്രമെ സഞ്ചലന നിയന്ത്രണം ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളു. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ബഹു റേഞ്ച് ഡി ഐ ജി അവർകള്‍ക്ക് സമർപ്പിച്ച ശുപാർശകളിൽ/അപേക്ഷകളിൽ 50% അപേക്ഷകളിൽ ഫലപ്രദമായ തുടർ നടപടികൾ സ്വീകരിക്കാന്‍ സാധിച്ചിട്ടുള്ളതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News