ധീരജ് വധക്കേസ്:ഒരാൾ കൂടി കസ്റ്റഡിയിൽ.

ധീരജ് വധക്കേസ്:ഒരാൾ കൂടി കസ്റ്റഡിയിൽ.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയാണ് പിടിയിലായത്.
ചേലച്ചുവട്ടിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ സോയ് മോന്‍ സണ്ണിയാണ് അറസ്റ്റിലായത്.ചേലച്ചുവട്ടിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഒന്നാം പ്രതി നിഖിൽ പൈലി, രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരെ ഈ മാസം 22 വരെയും മൂന്നാം പ്രതി ജിതിന്‍ ഉപ്പുമാക്കൽ, നാലാം പ്രതി ടോണി തേക്കിലക്കാടന്‍ അഞ്ചാം പ്രതി നിതിൻ എന്നിവരെ ഈ മാസം 21 വരെയുമാണ് കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here