മുംബൈയിൽ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി; 3 മരണം, 11 പേർക്ക് പരിക്ക്

ഇന്ത്യൻ നാവിക സേനയുടെ യുദ്ധ കപ്പൽ ഐഎൻഎസ് രൺവീറിലാണ് ഇന്നലെ വൈകിട്ട് 4:45 നാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറി ഉണ്ടായത്. ഈ സ്ഫോടനത്തിൽ മൂന്ന് നാവികർ വീരമൃത്യു വരിക്കുകയും 11 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ കൊളാബയിലെ നേവൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ് .

കപ്പലിൻ്റെ അകത്ത് പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ ജീവനക്കാർ സമയോചിതമായ നടപടി സ്വീകരിച്ചത് വലിയ ദുരന്തം ഒഴിവാക്കാനായി. ആയുധങ്ങളും വെടിക്കോപ്പുകളുമായി ബന്ധപ്പെട്ട മേഖലയിലേക്ക് തീ പടരാതെ നാവികസേനാ ഉദ്യോഗസ്ഥരുടെ രക്ഷാ പ്രവർത്തനങ്ങൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കപ്പലിന് സാരമായ കേടുപാടുകൾ മാത്രമാണ് പറ്റിയതെന്നാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം.

മുംബൈ ഡോക് യാർഡിലാണ് നിർഭാഗ്യകരമായ അപകടമുണ്ടായത്. സംഭവത്തിൽ ഉന്നതതല അന്വേഷണവും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തെക്കുറിച്ച് ഉത്തരവിട്ട അന്വേഷണ ബോർഡ് കൃത്യമായ വിശദാംശങ്ങൾ കണ്ടെത്തുമെങ്കിലും, യുദ്ധക്കപ്പലിന്റെ എയർ കണ്ടീഷനിംഗ് കമ്പാർട്ടുമെന്റിൽ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. യുദ്ധക്കപ്പലിന്റെ മുകളിലത്തെ നിലയിൽ ഉണ്ടായിരുന്നവരാണ് മരിച്ചവരും പരിക്കേറ്റവരും

മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങൾ നാവികസേന ഇനിയും പുറത്ത് വിട്ടിട്ടില്ല. മലയാളികൾ ആരും ഇല്ലെന്നാണ് സൂചന

1986 ൽ കമ്മീഷൻ ചെയ്തത് യുദ്ധക്കപ്പലാണിത്. വിശാഖ പട്ടണത്തിന് നിന്ന് മുംബൈയിലെ പശ്ചിമ നാവിക കമാൻഡിൽ പരിശീലനത്തിനെത്തിച്ചതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News