മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി.
മൺട്രോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമൻ പേരയിലാണ് (75)ഭാര്യ വിലാസിനിയെ(65) വെട്ടികൊന്ന ശേഷം ജീവനൊടുക്കിയത്. സംഭവം ഇന്നലെ രാത്രിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്.പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് പുറംലോകം അറിയുന്നത്..
മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്റെ മൃതദേഹം. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആർക്കൊക്കെ നൽകണമെന്നുമെല്ലാം വീടിന്റെ ചുവരിൽ എഴുതിയിരുന്നു. പുരുഷോത്തമൻ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് നിഗമനം.മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമനെന്നാണ് പൊലീസ് പറയുന്നത്പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു
Get real time update about this post categories directly on your device, subscribe now.